ദുരന്തപുരം

ജൂലൈ 21, 2012                                            സ്വന്തം ലേഖകന്‍

ദുരന്തപുരം: ഹര്ത്തലലൂരിലെ റോഡുകളുടെ സ്ഥിതി വളരെയേറെ പുരോഗമിക്കുന്നത് കണ്ടു ബി.ജെ.പി യും വിശ്വഹിന്ദു പരിഷത്തും 26-)0 തിയതി Working day – ക്ക് ആഹ്വാനം ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി വഹനങ്ങള്‍ ഒടാത്തതാണ് ഈ പുരോഗതിക്ക് കാരണം എന്ന് P.W.D അറിയിച്ചു. ഈ സംസ്ഥാനം പണ്ട് ‘കേരളം’ എന്ന പേരില്‍ അറിയപെട്ടപ്പോള്‍ ഉള്ള ഒരു പ്രധാന പ്രശ്നമായിരുന്നല്ലോ ഈ റോഡുകള്‍. ഇതോട് കൂടി ഈ മാസത്തെ മൂന്നാമത്തെ working day ആണ് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയുന്നത്. ഇങ്ങനെ working days കൂടുന്നത് ജനങ്ങളുടെ വിശ്രമ ജീവിതത്തിനു അപകടകരമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി. തലസ്ഥാന നഗരി ആയതിനാല്‍ ദുരന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വരുന്ന 26-)0 തിയതി സര്‍ക്കാര്‍ അവുധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Guest Post By
Sajith M R

One Response to “ദുരന്തപുരം”

  1. ഹാ ഹാ ഹാ അതു കലക്കി, സജിത്തേ. ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.


Leave a Reply

Copyright © 2012 Mesmerizing Moments | sarathdr.com.